പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ഇന്ന്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് സൂചന.  

Last Updated : Feb 7, 2020, 09:01 AM IST
  • സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് സൂചന.
  • ജനക്ഷേമപ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്ന ബജറ്റ‌ിൽ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കാണാൻ ആയിരം കോടി രൂപയുടെ അധിക വിഭവ സമാഹരണവും പ്രഖ്യാപിക്കും.
പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. 

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണിത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് സൂചന.

ജനക്ഷേമപ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്ന ബജറ്റ‌ിൽ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കാണാൻ ആയിരം കോടി രൂപയുടെ അധിക വിഭവ സമാഹരണവും പ്രഖ്യാപിക്കും.

ഭൂമിയുടെ ന്യായവില കൂട്ടും. സർക്കാരിന്‍റെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നേരിയതോതിൽ വർധിപ്പിക്കും. ജിഎസ്ടി ഒഴികെയുള്ള മറ്റു നികുതികളും വർധിച്ചേക്കുമെന്നാണ് സൂചന. 

കടലാസു രഹിത നിയമസഭാ പദ്ധതിയുടെ (ഇ-സഭ) ഭാഗമായി ബജറ്റ് വായനയ്ക്കായി മന്ത്രിക്കു മുന്നിലെ ഡിജിറ്റൽ സ്ക്രീനിലും പ്രസംഗം തെളിയുമെങ്കിലും അദ്ദേഹം കടലാസിൽ നോക്കി വായിക്കുമെന്നാണു സൂചന.

അവയിൽ പലതും ഏകീകരിക്കാനും യുക്തിസഹായമായി പരിഷ്‌കരിക്കാനുമാണ് തീരുമാനം. ഇത്തരത്തിൽ ആയിരം കോടിയോളം രൂപ കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.

ക്ഷേമപെൻഷൻ പതിവുപോലെ 100 രൂപ കൂട്ടും. പെൻഷൻ പ്രായം കൂട്ടുകയോ വിരമിക്കൽ തീയതി ഏകീകരിക്കുകയോ ചെയ്യില്ലയെന്നാണ് റിപ്പോര്‍ട്ട്. 

ജീവനക്കാർക്ക് കുടിശ്ശികയുള്ള ക്ഷാമബത്തയിൽ അഞ്ചുശതമാനം അനുവദിച്ചേക്കും.  സർക്കാരിന്‍റെ ചെലവുചുരുക്കാനുള്ള നടപടികളുണ്ടാവും. 

എന്നാൽ കാര്യമായി വെട്ടിക്കുറയ്ക്കില്ല. മാന്ദ്യകാലത്ത് സർക്കാർ പണംമുടക്കുന്നത് കുറയ്ക്കാനാവില്ലെന്ന തന്‍റെ പ്രഖ്യാപിത സമീപനമാവും തോമസ് ഐസക് സ്വീകരിക്കുക. 

പുതിയ പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടാകില്ലെങ്കിലും ചേർത്തലയിൽ അർബുദ മരുന്നുനിർമാണത്തിനുള്ള ഓങ്കോളജി പാർക്ക് പ്രഖ്യാപിക്കും.

More Stories

Trending News