)
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബുള്ളറ്റ് റാലി നടത്തി കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം ബൈക്കർമാർ. ''ബുള്ളറ്റ് എഗൈൻസ്റ്റ് ബുള്ളറ്റ്'' എന്ന പേരിൽ നടത്തിയ ഈ റാലി ജൂൺ 1ന് കാലടിയിൽ നിന്നാണ് ആരംഭിച്ചത്. കശ്മീരിലെ തീത്വലിലുള്ള ശാരദ ക്ഷേത്രം വരെയായിരുന്നു യാത്ര. ഇന്ന് സംഘം കശ്മീരിലെത്തി. 3,600 കിലോമീറ്റർ ദൂരം സഞ്ചരിച്ചെത്തിയ ഇവർ നോർത്ത് കശ്മീരിലെ നിയന്ത്രണരേഖയിലേക്ക് (LoC) നീങ്ങുകയാണിപ്പോൾ. രാജ്യമെമ്പാടുമുള്ള ആളുകളിൽ നിന്നും ഇവർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ആർ. രാമാനന്ദ് ആണ് ഈ റാലിയുടെ സംഘാടകൻ. 26 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആരംഭിച്ച 'ചലോ എൽ.ഒ.സി' (ലൈൻ ഓഫ് കൺട്രോൾ) എന്ന പ്രസ്ഥാനമാണിതെന്ന് രാമാനന്ദ് പറഞ്ഞു. 26 ബുള്ളറ്റ് ബൈക്കുകളുമായി തങ്ങളുടേതായ രീതിയിൽ പഹൽഗാം ആക്രമണത്തിൽ പ്രതിഷേധമറിയിക്കുകയായിരുന്നു ബൈക്കർമാർ. ഇത് തങ്ങളുടെ പ്രതിഷേധ രീതിയാണെന്ന് അവർ പറയുന്നു. ജനാധിപത്യപരമായ പ്രതിഷേധ രീതിയാമിതെന്നും അവർ പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നു, ഒരു ഭീകരതയ്ക്കും ഞങ്ങൾ വഴങ്ങില്ല എന്നൊരു സന്ദേശവുമായാണ് ഇവരുടെ യാത്ര. സ്പോൺസർഷിപ്പോ ഫണ്ടോ ഇല്ലെന്നും സ്വന്തം നിലയിലാണ് വന്നിരിക്കുന്നതെന്നും രാമാനന്ദ് കൂട്ടിച്ചേർത്തു.
ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിൽ നിന്ന് ജൂൺ ഒന്നിനാണ് ഈ ബൈക്ക് റാലി ആരംഭിച്ചത്. ശ്രീനഗറിൽ എത്തിയ സംഘം ഇനി തീറ്റ്വാളിലെ എൽ.ഒ.സി.യിലേക്ക് നീങ്ങുകയാണ്. റാലിയുടെ സംഘായകനായ രാമാനന്ദ് സോഷ്യൽ മീഡിയയിൽ ''ചലോ എൽ.ഒ.സി'' എന്നൊരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു. പിന്നാലെ നൂറുകണക്കിന് ആളുകൾ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് അതിൽ ചേരുകയായിരുന്നു. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഈ റാലിയിൽ പങ്കെടുക്കുന്നു. ഏകദേശം 15 സ്ത്രീകൾ ഈ റാലിയിൽ പങ്കെടുക്കുന്നുണ്ട്.
കശ്മീർ ടൂറിസത്തിന് തകർച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നാണ് തങ്ങൾക്ക് ഇവിടെ വരാനായതെന്നും സ്ത്രീ ബൈക്കറായ വന്ദന മംഗൾദാസ് പറയുന്നു. പഹൽഗാം ആക്രമണത്തിൽ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ വിട്ടയച്ച് പ്രധാനമന്ത്രി മോദിയോട് പറയാൻ പറയുകയും ചെയ്തിരുന്നു. അവർക്കുള്ള മറുപടിയായാണ് തങ്ങൽ ഇവിടെ എത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു. ആ ഭീരുക്കളെ തങ്ങൾ ഇനി ഭയപ്പെടില്ല. അവരുടെ ബുള്ളറ്റ് ഭീരുത്വവും, ഞങ്ങളുടെ ബുള്ളറ്റ് (ബൈക്ക്) ഐക്യത്തിനുള്ളതുമാണെന്നും വന്ദന പറയുന്നു. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയതെന്നും വന്ദന മംഗൾദാസ് കൂട്ടിച്ചേർത്തു.
"ഞാൻ കഴിഞ്ഞ ഓഗസ്റ്റിൽ സന്ദർശിച്ചിരുന്നു, അത് വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു, ആ കാഴ്ച മുഴുവനും വ്യത്യസ്തമായിരുന്നു. വിനോദസഞ്ചാരികളില്ലാത്ത കശ്മീരിനെ കാണുന്നത് അതീവ ദുഃഖകരവും ഹൃദയഭേദകവുമാണ്. ഇന്ത്യയിൽ നമുക്ക് യാത്ര ചെയ്യാം എന്നത് വളരെ വ്യക്തമായ സന്ദേശമാണ്. യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്, ഞങ്ങൾ ഭീകരരെ ഭയപ്പെടുന്നില്ല, ഞങ്ങൾ ഭയപ്പെടേണ്ട ഒരു സ്ഥലവും ഇല്ല," ഗായത്രി, ബൈക്കർ പറഞ്ഞു.
ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യാൻ സാധിക്കുമെന്നും, നമ്മൾ സുരക്ഷിതരാണെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ഈ റാലിയിലൂടെ നൽകുന്നതെന്ന് മറ്റൊരു ബൈക്കറായ ഗായത്രി പറഞ്ഞു. ഭീകരരെ ഭയക്കുന്നില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ കശ്മീർ സന്ദർശിച്ചിരുന്നു. അന്ന് ധാരാളം വിനോദസഞ്ചാരികളുണ്ടായിരുന്നു. വിനോദസഞ്ചാരികളില്ലാത്ത കശ്മീരിനെ കാണുന്നത് അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്നും ഗായത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.