close

News WrapGet Handpicked Stories from our editors directly to your mailbox

കേരളത്തില്‍ 5 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്!!

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്!!

Sheeba George | Updated: Sep 21, 2019, 01:35 PM IST
കേരളത്തില്‍ 5 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്!!

തിരുവനന്തപുരം: കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്!!

കേരളത്തിലെ ആകെ 6 മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതില്‍, പാലാ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടക്കും. നീണ്ടകാലം പാലയുടെ എംഎല്‍എആയിരുന്ന കെ. എം. മാണിയുടെ നിര്യാണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

മഞ്ചേശ്വരം മണ്ഡലത്തില്‍ എംഎല്‍എ അബ്ദുള്‍ റസാക്കിന്‍റെ മരണത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി 4 മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതുമൂലമാണ് മണ്ഡലത്തില്‍ ഒഴിവു വന്നത്. കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇവ.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരില്‍ എഎം ആരിഫുമാണ് എംഎല്‍എസ്ഥാനം രാജിവെച്ചത്. ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളില്‍ 4 മണ്ഡലവും കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. 

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്. പത്രിക സൂക്ഷ്മപരിശോധന ഒക്ടോബര്‍ 5ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ആണ്. 

ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് ആയിരിക്കും നടക്കുക.