മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്, വോട്ടെടുപ്പ് 17ന്

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. ഇതുവരെ 68.4 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം. 

Last Updated : Apr 12, 2017, 07:05 PM IST
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്, വോട്ടെടുപ്പ് 17ന്

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. ഇതുവരെ 68.4 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുന്നത്.  ഇതുവരെയുള്ള പോളിങ് സമാധാനപരമാണ്.  അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് 17ന് നടക്കും.

ഇതുവരെയായി 71.5 ശതമാനം പേർ വോട്ട് േരഖപ്പെടുത്തിയ കൊണ്ടോട്ടി നിയമസഭ മണ്ഡലമാണ് പോളിങ്ങിൽ മുന്നിൽ. മലപ്പുറം 70.8 മഞ്ചേരി (69.2), വള്ളിക്കുന്ന് (67.9), വേങ്ങര (65.3), പെരിന്തൽമണ്ണ (67.4), മങ്കട (68.9) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ്. പ്രശ്ന ബാധിത ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

ഓന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പക്ഷേ പ്രത്യക്ഷ മത്സരം യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലും തമ്മിലാണ്.  

വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴിന് പാണക്കാട് സ്കൂളിലെ തൊണ്ണൂറ്റിഏഴാം ബൂത്തിൽ ആദ്യ വോട്ടറായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വോട്ട് രേഖപ്പെടുത്തി. രണ്ടാമത്തെ വോട്ടറായി യുഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സ്കൂളിൽ രാവിലെ തന്നെ വോട്ട് രേഖെപ്പടുത്തി. 

Trending News