തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം നൽകാൻ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകും. ബിന്ദുവിന്റെ മകൻ നവനീതിന് ജോലി നൽകാനും തീരുമാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നവനീതിന് ഉചിതമായ ജോലി നൽകാൻ ശുപാർശ ചെയ്യാനാണ് തീരുമാനം.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിക്കാനിടയായതിൽ സർക്കാരിനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും എതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനും ബിന്ദുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. വീട് സന്ദർശിച്ച വേളയിൽ മന്ത്രി വിഎൻ വാസവൻ ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50000 രൂപ ധനസഹായം നൽകി. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തിരുന്നു.
മകളുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ബിന്ദു കുളിക്കുന്നതിനായി പോയപ്പോഴാണ് ശുചിമുറിയുണ്ടായിരുന്ന കെട്ടിടം തകർന്ന് വീണ് മരിച്ചത്. രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നു. ഇതിന് ശേഷം ബിന്ദുവിനെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









