)
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്ര നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയത്. വരുന്ന സഭാ സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കും. സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്ഡന് അധികാരം നൽകാനും തീരുമാനമായി.
ബില്ലിന് ഗവർണറുടെയും രാഷ്ട്രപതിയുടെയുമടക്കം അംഗീകാരം ആവശ്യമാണ്. ജനവാസമേഖലയിലിറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയാറാക്കിയിട്ടുള്ളത്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗം അംഗീകാരം നൽകി.
നിലവിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവെക്കുന്നതിന് അനവധി നടപടിക്രമങ്ങളാണ് ഉള്ളത്. ഇതിനായി ആദ്യം വിദഗ്ധ ആറംഗ കമ്മിറ്റി യോഗം ചേരും. തുടർന്ന് അക്രമം നടത്തിയത് ഏത് മൃഗമാണ് എന്ന് കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തി ഉറപ്പിക്കുകയും വേണം. കടുവയാണ് ആക്രമിച്ചതെങ്കിൽ അത് നരഭോജിയാണെന്നും ഉറപ്പിക്കണം. ഇത്തരത്തിൽ ഒട്ടനവധി നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാര്ഡന് വെടിവെക്കാൻ ഉത്തരവിടാൻ കഴിയുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.