പ്രളയക്കെടുതി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തി

ഹെലിപാടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി ക്യാമ്പിലെത്തിയത്. 

Last Updated : Aug 23, 2018, 09:51 AM IST
പ്രളയക്കെടുതി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തി

ചെങ്ങന്നൂര്‍: പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തി. ക്രിസ്ത്യന്‍ കോളെജിലെ ക്യാമ്പ് സന്ദര്‍ശിച്ചു. ഹെലിപാടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി ക്യാമ്പിലെത്തിയത്. 

 

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.

കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

പത്തനംതിട്ട ജില്ലയും ചാലക്കുടി മേഖലയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.  റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി ചതുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നു. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളും സന്ദര്‍ശിക്കും.

രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരിലെത്തി. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

ഇവിടെനിന്നും കോഴഞ്ചേരിക്ക് പുറപ്പെടും. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തി, ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

More Stories

Trending News