)
ഡൽഹി: ഡൽഹിയിൽ രണ്ട് മലയാളി വിദ്യാർത്ഥികളെ പോലീസും നാട്ടുകാരും ചേർന്ന് ആക്രമിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്നും ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും ആതിഥേയ സംസ്ഥാനങ്ങളിലെ താമസക്കാർ അവരുടെ ഭാഷയേയും സംസ്കാരത്തെയും ബഹുമാനിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യൈതമാക്കുന്നുണ്ട്.
സാമൂഹിക വിരുദ്ധരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ കടമ എന്നും ഉദ്യോഗസ്ഥർ തന്നെ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി കുടിയേറുന്നവരെയും ഉപദ്രവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല സാമൂഹിക വിരുദ്ധരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ കടമയെന്നും ഉദ്യോഗസ്ഥർ തന്നെ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി കുടിയേറുന്നവരെയും ഉപദ്രവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബർ 24 ന് വൈകുന്നേരം റെഡ് ഫോർട്ടിന് സമീപം വച്ച് ഒരു പറ്റം സാമൂഹ്യവിരുദ്ധരും ഡൽഹി പോലീസും ചേർന്നാണ് കാസർഗോഡ് സ്വദേശി കെ സുദിൻ, കോഴിക്കോട് സ്വദേശി ഐടി അശ്വന്ത് എന്നിവരെ ആക്രമിച്ചത്. സെപ്റ്റംബർ 24 ന് വൈകുന്നേരം ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരായ ഒരാൾ ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോയെന്ന് വിദ്യാർത്ഥികളോട് ചോദിച്ചതായും വേണ്ടെന്നു പറഞ്ഞു മുന്നോട്ടു നടന്ന വിദ്യാർത്ഥികളെ കച്ചവടക്കാരൻ സംഘമായെത്തി ആക്രമിക്കുകയായിരുന്നു. അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു കച്ചവടക്കാരൻ ഈ ഫോൺ വിദ്യാർത്ഥികൾ കച്ചവടക്കാരിൽ നിന്ന് മോഷ്ടിച്ചതാണെന്നും പറഞ്ഞായിരുന്നു അക്രമം അഴിച്ചു വിട്ടത്.
ഉടൻ തന്നെ വിദ്യാർത്ഥികളിൽ ഒരാൾ സമീപത്തെ പോലീസ് ഔട്പോസ്റ്റിലെത്തി സഹായം അഭ്യർത്ഥിച്ചുവെങ്കിലും തെറ്റ് ചെയ്തത് വിദ്യാർത്ഥികളാണെന്ന് ആരോപിച്ച പോലീസ് ഫോൺ പിടിച്ചുവാങ്ങി ആക്രമിക്കാനെത്തിയ സംഘത്തിനു നൽകുകയും ഇരുവരെയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല റോഡരികിൽ ഇരുവരെയും മുട്ടികുത്തി നിർത്തിച്ചതായും വിദ്യാർത്ഥികളുടെ പരാതിയിലുണ്ട്. ഇതിനിടെ ഫോൺ തിരികെ വാങ്ങാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ ഇവരെ അടുത്തുള്ള പോലീസ് ബൂത്തിലേക്ക് എത്തിക്കുകയും മുണ്ടുടുത്തതിനെ ചോദ്യം ചെയ്തതിനു പുറമേ ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന് മർദിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു.
മാത്രമല്ല ഇവരോട് 20,000 രൂപ നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് പറഞ്ഞതായും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. രാത്രി വൈകിയും തുടർന്ന മർദനത്തിനു ശേഷം സഹപാഠികളെത്തിയതോടെയാണു വിദ്യാർത്ഥികളെ വിട്ടയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.