)
തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. ദുബായ് വഴി അമേരിക്കയിലേക്ക് പോകും. ചികിത്സയ്ക്കായി ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് വിവരം. മുൻപ് അമേരിക്കയിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. ഇതിന്റെ തുടർ ചികിത്സകൾക്കും പരിശോധനകൾക്കുമായാണ് പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ തേടുന്നത്. കേരളത്തിലെ ആരോഗ്യ രംഗത്ത് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് അമേരിക്കയിലേക്ക് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോകുന്നതെന്നത് ശ്രദ്ധേയമാണ്.