)
ന്യൂഡൽഹി: കേരളത്തിൽ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമിയിട്ടില്ല. ഇക്കാര്യത്തിൽ സോണിയ ഗാന്ധി ഇതുവരെ ഇടപെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്.
തീരുമാനം ഇന്നോ നാളെയോ ഹൈക്കമാൻഡ് പുറത്തുവിടും എന്നാണ് റിപ്പോട്ട്. നിലവിൽ കർണാടകയിലുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ എത്തുന്നത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ചകൾ വീണ്ടും തുടുങ്ങുക എന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മതി പ്രഖ്യാപനം എന്ന ധാരണയാണ് ഹൈക്കമാൻഡിനുള്ളത് എന്നാണ് റിപ്പോർട്ട്. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം വീണ്ടും ആവർത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ഇതിനെക്കാളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂന്നു നേതാക്കളും മത്സരത്തിൽ നിന്നും ഇതുവരെ പിന്മാറിയിട്ടില്ല എന്നതാണ്.
മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഹൈക്കമാൻഡ് യുക്തമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെങ്ങ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഹൈക്കമാഡിനോട് സംസാരിച്ചിട്ടുണ്ടെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടയിൽ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ തീരുമാനം വരുന്നത് സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി കെസി ആയിരിക്കും എന്ന പ്രതീക്ഷയിലാണ് കെസി പക്ഷം. ഒട്ടും പ്രതീക്ഷ കൈവിടാതെ വിടി പക്ഷവും രംഗത്തുണ്ട്. എന്തായാലും ഈ വിഷയത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.