മഴ കുറഞ്ഞു; ജാഗ്രത രണ്ടു ദിവസം കൂടി തുടരും: പിണറായി വിജയന്‍

മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

Last Updated : Aug 11, 2019, 01:53 PM IST
മഴ കുറഞ്ഞു; ജാഗ്രത രണ്ടു ദിവസം കൂടി തുടരും: പിണറായി വിജയന്‍

തിരുവനന്തപുരം: കനത്ത മഴയില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കിലും രണ്ടു ദിവസംകൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 65 പേരാണ് മരണമടഞ്ഞത്. കവളപ്പാറയിൽ കേന്ദ്രസേനയും ഫയർഫോഴ്സും രക്ഷാ പ്രവർത്തനത്തിനായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ 10 മുതൽ 12 അടി വരെ ഉയരത്തിലാണ് മണ്ണ് ഇടിഞ്ഞ് വീണിട്ടുള്ളത് ഇത് രക്ഷാ പ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴമാറിയ സാഹചര്യത്തിൽ ഇന്ന് കൂടുതൽ നല്ല രീതിയിൽ രക്ഷാ പ്രവർത്തനം നടത്താനാകുമെന്ന് വിശ്വസിക്കുന്നുവെന്നും അണക്കെട്ടുകളിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.  

വൈദ്യുതി ബോർഡിന്‍റെ പ്രധാന 8 അണക്കെട്ടുകളും കഴിഞ്ഞ വർഷം ഇതേ ദിവസം നിറഞ്ഞിരുന്നു. ബാണസുര സാഗർ തുറന്നതോടെ നദിയുടെ ഇരുവശത്ത് നിന്നും 11000 ത്തിൽ അധികം പേരെ മാറ്റി പാർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും. എല്ലാ ക്യാമ്പിലേക്കും ആവശ്യത്തിനുള്ള സാധനങ്ങള്‍ നല്‍കാന്‍ ജനം തയ്യാറാവണമെന്നും അനാവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Trending News