കേരള കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കണം!

തദ്ദേശസ്ഥാപനങ്ങളിലെ യുഡിഎഫ് ധാരണ പാലിച്ച് സ്ഥാനങ്ങള്‍ കൈമാറുന്നതിന് തയ്യാറാകാത്ത ജോസ് വിഭാഗത്തിനെതിരെ ജോസഫ്‌ വിഭാഗം നീക്കം ശക്തമാക്കുന്നു.കോട്ടയത്ത് ജോസഫ്‌ വിഭാഗത്തിന്‍റെ ജില്ലാ നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാവ് മോന്‍സ് ജോസഫ്‌ എംഎല്‍യുടെ സാനിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ ജോസ് വിഭാഗത്തിനെതിരെ പോട്ടിതെറിച്ചു.

Updated: Jan 19, 2020, 11:36 PM IST

ധാരണ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നതിന് യുഡിഎഫ് തയ്യാറാകുന്നില്ലെന്നും നേതാക്കാള്‍ പറഞ്ഞു. കോട്ടയംജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പില്‍ ജില്ലയില്‍ യുഡിഎഫിനെ മുഖവിലയ്ക്കെടുക്കാന്‍ ജോസ് വിഭാഗം തയ്യാറാകുന്നെല്ലെന്നും നേതൃത്വത്തെ ജോസ് വിഭാഗം വെല്ലുവിളിക്കുകയാണെന്നും കുറ്റപെടുത്തി.
 
യുഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും ജില്ലയിലെ യുഡിഎഫ് ധാരണകള്‍ പാലിക്കാതെ യുഡിഎഫ് നെ തകർക്കാൻ സിപിഎംനെ കൂട്ടുപിടിച്ച്  വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും ഭരണം നടത്തുകയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ നിന്നും ലൈബ്രറി കൗൺസിലിലേക്ക് മുനിസിപ്പൽ കൗൺസിലിൽ പോലും ആലോചിക്കാതെ സിപിഎം  പ്രതിനിധികളെ ഏകപക്ഷീയമായി നാമനിര്‍ദേശം ചെയ്ത ജോസ് വിഭാഗക്കാരനായ ലാലിച്ചൻ കുന്നിപറമ്പിലിനെ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ നേതാക്കള്‍.കോട്ടയം ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്താകെ യുഡിഎഫിനെ വഞ്ചിക്കുന്ന സമീപനമാണ് ജോസ് വിഭാഗം സ്വീകരിക്കുന്നതെന്നും ജോസഫ്‌ വിഭാഗം പറയുന്നു.

യുഡിഎഫിന്‍റെ കെട്ടുറപ്പ് തകർക്കുന്ന ജോസ് വിഭാഗത്തിനെ മുന്നണിയില്‍  നിന്നും പുറത്താക്കണമെന്ന് കോട്ടയത്ത് ചേര്‍ന്ന ജോസഫ്‌ വിഭാഗത്തിന്‍റെ നേതൃ യോഗം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി കെഎഫ് വർഗീസ്,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.