COVID 19: 500 കടന്ന് മരണസംഖ്യ, കേരളത്തില്‍ ഇന്ന് മാത്രം മരിച്ചത് 12 പേര്‍

കൊറോണ വൈറസ് (Corona Virus) ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 12 പേര്‍. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴ(Alappuzha)യിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Last Updated : Sep 18, 2020, 08:44 PM IST
  • 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
COVID  19: 500 കടന്ന് മരണസംഖ്യ, കേരളത്തില്‍ ഇന്ന് മാത്രം മരിച്ചത് 12 പേര്‍

കൊറോണ വൈറസ് (Corona Virus) ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 12 പേര്‍. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴ(Alappuzha)യിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

നമ്മള്‍ ഒന്നാണ്... COVID 19 വാക്സിന്‍ സ്വീകരിച്ച് ബഹ്‌റൈന്‍ കിരീടാവകാശി!

സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53),തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന് (68) എന്നിവരാണ് മരണമടഞ്ഞത്. 

കൊറോണയാണെന്ന് നുണ പറഞ്ഞ് കാമുകിക്കൊപ്പം മുങ്ങിയ ഭർത്താവിനെ പൊലീസ് പൊക്കി!

102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം- 27, കണ്ണൂര്‍- 22, മലപ്പുറം- 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട- 7, കോഴിക്കോട്- 6, എറണാകുളം -5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

More Stories

Trending News