തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ (KK Shailaja) ടീച്ചര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ALSO READ | UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു: സ്വപ്ന സുരേഷ്
821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. COVID 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
അതേസമയം, കൊറോണ വൈറസ് (Corona Virus) ബാധിച്ച് ഇന്ന് 25 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ALSO READ | മാനദണ്ഡം എല്ലാവർക്കും ഒരുപോലെ ബാധകമാകണം: കെ വി തോമസ്
തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന് ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന് (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര് സ്വദേശി ശ്രീധരന് (68), കുറുലായി സ്വദേശി രാഘവന് നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന് ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന് (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന് (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്.