Covid Cases Kerala Today: തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ 59 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന. മെയ് മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്. അതേസമയം, കോവിഡ് കേസുകൾ ഇടവേളകളിൽ വർധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ 59 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നാണ് വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ച 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തൊട്ടാകെ 164 പേരാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്.
ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്- 34, മഹാരാഷ്ട്ര- 44 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയത്താണ്. കോട്ടയം- 82, തിരുവനന്തപുരം- 73, എറണാകുളം- 49, പത്തനംതിട്ട- 30, തൃശൂർ- 26 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.