രോഗമുക്തിയില്‍ വന്‍ കുതിപ്പ്, സംസ്ഥാനത്ത് 4,287 പേര്‍ക്കുകൂടി കോവിഡ്

കോവിഡ്  ബാധയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.  ഇന്ന് സംസ്ഥാനത്ത്   7,101 പേര്‍ക്കാണ്  രോഗം ഭേദമായത്.

Last Updated : Oct 26, 2020, 06:23 PM IST
  • കോവിഡ് ബാധയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
  • ഇന്ന് സംസ്ഥാനത്ത് 7,101 പേര്‍ക്കാണ് രോഗം ഭേദമായത്.
രോഗമുക്തിയില്‍ വന്‍ കുതിപ്പ്,  സംസ്ഥാനത്ത്  4,287 പേര്‍ക്കുകൂടി കോവിഡ്

Thiruvananthapuram: കോവിഡ്  ബാധയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.  ഇന്ന് സംസ്ഥാനത്ത്   7,101 പേര്‍ക്കാണ്  രോഗം ഭേദമായത്.

അതേസമയം, 4,287 പേര്‍ക്കുകൂടി പുതുതായി കോവിഡ് (COVID-19)  സ്ഥിരീകരിച്ചു.  ഇവരില്‍ 3,711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.  ഉറവിടമറിയാത്ത 471 കേസുകള്‍ ഉണ്ട്.  രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.  

24 മണിക്കൂറിനിടയില്‍ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. പതിവ് കോവിഡ് അവലോകന യോഗത്തിന്  ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്  (Pinarayi Vijayan) ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

Also read: രാജ്യത്ത് കോവിഡ് വ്യാപന തീവ്രത കുറയുന്നു, രോഗമുക്തി നിരക്ക് 90%

കോവിഡ് ബാധിച്ച് 20 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത്   കോവിഡ്  ബാധിച്ച് മരിച്ചവരുടെ എണ്ണം  1352  ആയി.

സംസ്ഥാനത്ത് നിലവില്‍  93,744 പേരാണ്  ചികിത്സയിലുള്ളത്. 

More Stories

Trending News