സംസ്ഥാനത്ത് 927 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ 733 പേർക്ക് രോഗം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ്(107), പത്തനംതിട്ട (91), കൊല്ലം (74) , എറണാകുളം (61), കോഴിക്കോട് (57) ,മലപ്പുറം (56), കോട്ടയം (54) , ഇടുക്കി (48), കണ്ണൂര്‍ (47), ആലപ്പുഴ (46), പാലക്കാട് (42) , തൃശൂര്‍ (41), വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Also Read: കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയ്ക്ക് കോവിഡ്, 40 പേര് നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8980 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.