സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്, 794 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. 

Last Updated : Jul 30, 2020, 06:42 PM IST
  • ഇന്നത്തെ കണക്ക് പൂർണ്ണമല്ല, ഉച്ചവരെയുള്ള കണക്ക് മാത്രമാണ് 506 എന്നത്
  • ഇന്ന് കോവിഡ് ബാധിച്ച് 2 പേർ മരിച്ചു
  • 375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്, 794 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. 

ഇന്ന് കോവിഡ് ബാധിച്ച് 2 പേർ മരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read: ഓഗസ്റ്റ് 2 മുതല്‍ 20 വരെ കനത്ത മഴ, വീണ്ടുമൊരു പ്രളയ൦?

375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്ന് 31 പേർ വന്നു. മറ്റു സംസ്ഥാനങ്ങളിവൽനിന്ന് 40 പേർ. ആരോഗ്യപ്രവർത്തകർ 37 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംപിളുകൾ പരിശോധിച്ചു.

Trending News