കോഴിക്കോട്: താമരശേരിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. മകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രണ്ട് മാസം മുൻപ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ ആക്രമിച്ചത്. താമരശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കാണ് വെട്ടേറ്റത്.
തലയിൽ വെട്ടേറ്റ ഡോക്ടർ വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. തലയിലാണ് ഡോക്ടർക്ക് വെട്ടേറ്റതെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മകൾക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടർക്ക് നേരെ സനൂപ് ആക്രമണം നടത്തിയത്.
തന്റെ മറ്റ് രണ്ട് മക്കളെയും കൂട്ടി ബുധനാഴ്ചയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുട്ടികളെ പുറത്ത് നിർത്തി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറിയെങ്കിലും സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിപിനെ ആക്രമിച്ചത്. കയ്യിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ച ചിലർക്കും നിസാര പരിക്കുകളേറ്റു. എന്റെ മോളേ കൊന്നവനല്ലേടായെന്ന് ആക്രോശിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ ജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്നവരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. ഓഗസ്റ്റ് 14ന് ആണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









