പ്രളയകാലത്ത് 'ദൈവത്തിന്‍റെ നാട്ടിലെ സൈന്യം' ധീരതയോടെ പ്രവര്‍ത്തിച്ചു: രാഹുല്‍ ഗാന്ധി

പ്രതിസന്ധിഘട്ടത്തില്‍ നെഞ്ചുവിരിച്ച് ഇറങ്ങിയ കേരളത്തിന്‍റെ സൈന്യത്തിന് ഓഖി ദുരന്തസമയത്ത് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated : Aug 28, 2018, 03:35 PM IST
പ്രളയകാലത്ത് 'ദൈവത്തിന്‍റെ നാട്ടിലെ സൈന്യം' ധീരതയോടെ പ്രവര്‍ത്തിച്ചു: രാഹുല്‍ ഗാന്ധി

ആലപ്പുഴ: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ നെഞ്ചുവിരിച്ച് ഇറങ്ങിയ കേരളത്തിന്‍റെ സൈന്യത്തിന് ഓഖി ദുരന്തസമയത്ത് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് സൂചിപ്പിച്ച അദ്ദേഹം, ദൈവത്തിന്‍റെ നാട്ടിലെ സൈന്യത്തിന് അതോടെ സ്വന്തം മന്ത്രാലയം ഉണ്ടാകുമെന്നും വ്യക്തമാക്കി.

പ്രളയകാലത്ത് 3000 പേര്‍ 70,000 ജീവനുകളാണ് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം അറിയിച്ചു. ഓഖി ദുരന്തത്തിന്‍റെ വിഷമതകള്‍ക്കിടയില്‍ നിന്നാണ് പ്രളയ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തിയതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Trending News