പ്രളയം: കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

600കോടി രൂപമാത്രമാണ് കേന്ദ്രം ഇതുവരെ നല്‍കിയത്. പ്രളയകാലത്ത് സഹായിക്കാനെന്ന പേരില്‍ തന്ന അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നല്‍കേണ്ട അവസ്ഥയാണിപ്പോള്‍ ഉള്ളത്.   

Last Updated : Nov 23, 2018, 05:25 PM IST
പ്രളയം: കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തരം അര്‍ഹതപ്പെട്ട കേന്ദ്ര സഹായം കിട്ടിയില്ലയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞത് മനസിലാക്കാന്‍ പ്രയാസമാണെന്നും പ്രവാസികളില്‍ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള ശ്രമവും തടഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

600കോടി രൂപമാത്രമാണ് കേന്ദ്രം ഇതുവരെ നല്‍കിയത്. പ്രളയകാലത്ത് സഹായിക്കാനെന്ന പേരില്‍ തന്ന അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നല്‍കേണ്ട അവസ്ഥയാണിപ്പോള്‍ ഉള്ളത്. അങ്ങനെ വന്നാല്‍ 265 കോടി 74 ലക്ഷം കേന്ദ്രത്തിന് തിരികെ നല്‍കണം. സഹായം ലഭ്യമാക്കുന്നതില്‍ കേന്ദ്രത്തിന് ഗുരുതര അലംഭാവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ശബരിമലയില്‍ പൊലീസിന്‍റെ ഇടപെടല്‍ ശരിയായ രീതിയിലെന്നും അക്രമികളെ തടയുന്നതിന് പൂര്‍ണ അധികാരം ഉള്ളതാണ് വിധിയെന്നും കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയുന്നതിനാണ് നടപടിയെന്നും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെന്നും എസ്.പി യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തില്‍ തെറ്റില്ലെന്നും ബഹുമാനപൂര്‍വമാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

Trending News