പ്രളയക്കെടുതി: കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വായ്പ നല്‍കുമെന്ന് ഇ. പി ജയരാജന്‍

യഥാര്‍ത്ഥ കണക്ക് ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Updated: Sep 12, 2018, 04:46 PM IST
പ്രളയക്കെടുതി: കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വായ്പ നല്‍കുമെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച ദുരിതാശ്വാസത്തിനുള്ള നിവേദനം കേന്ദ്രത്തിന് ഉടന്‍ നല്‍കുമെന്ന് മന്ത്രി ഇ. പി ജയരാജന്‍.

നിവേദനം തയ്യാറായിക്കഴിഞ്ഞതായും നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട്‌ ഇന്ന് വൈകിട്ടോടെ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് നാല്‍പതിനായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് ഏകദേശ കണക്കാണെന്നും നഷ്ടം സംബന്ധിച്ചുള്ള കണക്കുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പഠിച്ചുവരികയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ കണക്ക് ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുടുംബശ്രീ വഴിയാണ് ഒരുലക്ഷം രൂപ വായ്പ നല്‍കുകയെന്ന് സൂചിപ്പിച്ച അദ്ദേഹം, വെള്ളം കയറി വീട് നശിച്ചവര്‍ക്ക് ഈ മാസം 25 മുതല്‍ വായ്പ നല്‍കിത്തുടങ്ങുമെന്നും വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ ജയരാജന്‍ പാടെ തള്ളി. മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായതിനാലാണ് മന്ത്രിസഭായോഗം ചേരാത്തതെന്നും അദ്ദേഹം അറിയിച്ചു.

ഇതുവരെയുള്ള എല്ലാ നടപടികളും മുഖ്യമന്ത്രിയോട് ചോദിച്ചാണ് എടുത്തതെന്നും ജയരാജന്‍ പറഞ്ഞു.