പ്രധാനമന്ത്രിക്ക് ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് കേരളീയ വിഭവം

പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദി ആദ്യമായാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുന്നത്.   

Last Updated : Jun 8, 2019, 08:42 AM IST
പ്രധാനമന്ത്രിക്ക് ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് കേരളീയ വിഭവം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് കേരളീയ വിഭവങ്ങള്‍. രാത്രിയില്‍ ഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും ഭക്ഷണം ഒരുക്കിയിരുന്നു. 

ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍, വെജിറ്റബിള്‍ കറി എന്നിവയാണ് ഒരുക്കിയിരുന്നത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി,ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ്‌ ബട്ടര്‍ ജാം തുടങ്ങീ വിഭവങ്ങളുടെ നീണ്ട നിരയാണ്. 

പ്രധാനമന്ത്രിക്കൊപ്പം 40 പേരാണുണ്ടാകുക. എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ടൂറിസം വകുപ്പിന്‍റെ വിവിധ ജില്ലകളിലെ മാനേജര്‍മാരാണ് എത്തിയത്. പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദി ആദ്യമായാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുന്നത്. 

പ്രധാനമന്ത്രിക്ക് രാവിലെ വ്യായാമം ചെയ്യാനുള്ള ഏര്‍പ്പാടുകളും ഒരുക്കിയിട്ടുണ്ട്. എസ്‌പിജിയുടെ നിര്‍ദ്ദേശാനുസരണമാണ് എല്ലാ നടപടികളും ഒരുക്കിയിരിക്കുന്നത്.

Trending News