തിരുവനന്തപുരം: ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി. 2022 മാർച്ച് 2ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. 62 വയസിൽ പിരിഞ്ഞു പോകണമെന്ന മാർഗരേഖയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ആശാ പ്രവർത്തകർ നടത്തിയത്. ഈ മാർഗരേഖ പിൻവലിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു.
അതേസമയം വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്ന ആശാ പ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. കൂടാതെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനും സർക്കാർ അംഗീകാരം നൽകിയിട്ടില്ല. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









