School Academic Calendar 2025: പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി; ഹൈസ്കൂളിൽ 1200 മണിക്കൂർ യുപിയിൽ 1000

Kerala School Academic Calendar 2025: പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം, യുപി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ചയും ഹൈസ്കൂൾ ക്ലാസുകൾക്ക് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനം ആക്കും.

Written by - Zee Malayalam News Desk | Last Updated : May 31, 2025, 08:23 AM IST
  • കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തിൽ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് തീരുമാനം
  • ജൂൺ രണ്ടിനാണ് സ്കൂൾ തുറക്കുന്നത്
School Academic Calendar 2025: പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി; ഹൈസ്കൂളിൽ 1200 മണിക്കൂർ യുപിയിൽ 1000

തിരുവനന്തപുരം: ഹൈക്കോടതിയുടെ നിർദേശപ്രകാരം പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി സർക്കാർ. പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം, ഹൈസ്കൂൾ ക്ലാസുകളുടെ ദൈർഘ്യം അര മണിക്കൂർ വർധിപ്പിക്കും. യുപി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ചയും ഹൈസ്കൂൾ ക്ലാസുകൾക്ക് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനം ആക്കും.

Add Zee News as a Preferred Source

എൽപി ക്ലാസുകൾക്ക് ഈ പ്രാവശ്യം അധിക ശനിയാഴ്ചകൾ പ്രവൃത്തി ദിനം ആക്കില്ല. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ​ഗുണനിലവാര സമിതിയുടെ യോ​ഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തിൽ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടറിൽ തീരുമാനമായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിനാണ് സ്കൂൾ തുറക്കുന്നത്. മന്ത്രി വെള്ളിയാഴ്ച അടിയന്തര യോ​ഗം വിളിച്ചാണ് വിദ്യാഭ്യാസ കലണ്ടർ പുറത്തുവിട്ടത്.

കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാനാണ് അടിയന്തര യോ​ഗം വിളിച്ച് തീരുമാനം കൈക്കൊണ്ടത്. എൽപി ക്ലാസുകളിൽ നിലവിൽ 800 മണിക്കൂർ അധ്യയന സമയം ഉള്ളതിനാലാണ് അധിക ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കുന്നത് ഒഴിവാക്കിയത്. വിദ്യാഭ്യാസ കലണ്ടർ തീരുമാനച്ചത് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News