സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  21,000 രൂപവരെ ശമ്പളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ്. അതേസമയം, . നിലവില്‍ 3,500 രൂപയാണ് ബോണസ് തുക. അതേസമയം, ജീവനക്കാരുടെ ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷ‍യം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

Last Updated : Aug 31, 2016, 04:35 PM IST
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  21,000 രൂപവരെ ശമ്പളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ്. അതേസമയം, . നിലവില്‍ 3,500 രൂപയാണ് ബോണസ് തുക. അതേസമയം, ജീവനക്കാരുടെ ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷ‍യം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

അംഗൻവാടി ജീവനക്കാരുടെ ഉത്സവബത്ത 1,000 രൂപയിൽ നിന്ന് 1,100 രൂപയായി വർധിപ്പിച്ചു. 48 സർക്കാർ സീനിയർ പ്ലീഡർമാരെ നിയമിക്കാനും ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Trending News