Kerala High Court: നിയനിർമ്മാണത്തിനില്ലെന്ന് സർക്കാർ; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അം​ഗീകരിക്കുകയാണോയെന്ന് ഹൈക്കോടതി

അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവുമൊക്കം സർക്കാർ അം​ഗീകരിച്ച് നൽകുകയാണോയെന്ന് ഹൈക്കോടതി.  

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 09:19 PM IST
  • ‘ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ- 2019’ എന്ന ബിൽ പാസാക്കുക എന്നതായിരുന്നു ഹർജിക്കാർ മുന്നോട്ട് വെച്ച ആവശ്യം.
  • ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് ഈ ബില്ലുകൾ.
Kerala High Court: നിയനിർമ്മാണത്തിനില്ലെന്ന് സർക്കാർ; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അം​ഗീകരിക്കുകയാണോയെന്ന് ഹൈക്കോടതി

കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർമാർജനം ചെയ്യാനുള്ള നിയമ നിർമാണത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. സർക്കാർ തന്നെ അന്ധവിശ്വാസങ്ങളും ദുരാചാര പ്രക്രിയകളും അംഗീകരിച്ചു നൽകുകയാണോ എന്നായിരുന്നു ഹൈക്കോടതി ആരാഞ്ഞത്. ആഭിചാരങ്ങളും ദുർമന്ത്രവാദവും ദുരാചാരങ്ങളും ചെറുക്കുന്നതിനുള്ള നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹർജി നൽകിയിരുന്നു. ഈ ഹർജി പരി​ഗണിക്കവെയാണ് കോടതി സർക്കാരിനോട് ചോദ്യമുന്നയിച്ചത്. 

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇത്തരത്തിലൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നത്. നിയന്ത്രണ നടപടികൾ വ്യക്തമാക്കി ഉന്നത ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 

Also Read: Ahamedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയുടെ സഹായം കൈമാറി ഡോ. ഷംസീർ വയലിൽ

‘ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ- 2019’ എന്ന ബിൽ പാസാക്കുക എന്നതായിരുന്നു ഹർജിക്കാർ മുന്നോട്ട് വെച്ച ആവശ്യം. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് ഈ ബില്ലുകൾ. എന്നാൽ സർക്കാരിന്റെ പരിഗണനയിൽ ഇത്തരമൊരു ഉണ്ടായിരുന്നുവെന്നും, 2023 ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായുമാണ് സർക്കാർ വ്യക്തമാക്കിയത്. ഇത് സർക്കാരിന്റെ നയപരമായ കാര്യമാണ്. വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാവേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.  

തുടർന്നാണ് സർക്കാർ അന്ധവിശ്വാസവും ആഭിചാര പ്രക്രിയകളുമൊക്കെ അംഗീകരിച്ചു നൽകുകയാണോയെന്ന് കോടതി ചോദിച്ചത്. നിയമനിർമ്മാണത്തിന് കോടതിക്ക് നിർബന്ധിക്കാനാകില്ലെങ്കിലും അതിനർത്ഥം യാതൊരു തരത്തിലുള്ള ഇടപെടലും പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. നിയമനിർമ്മാണം ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയുള്ള നടപടികൾ എന്താണെന്ന് വിശദമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News