Liquor Serves IT Park: ഇനി ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; പ്രവർത്തനം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിനായി അപേക്ഷിക്കാം.  

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 06:52 PM IST
  • സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാനുള്ള അനുമതി നൽകി സർക്കാർ ഉത്തരവ്
  • സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം
Liquor Serves IT Park: ഇനി ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; പ്രവർത്തനം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാനുള്ള അനുമതി നൽകി സർക്കാർ ഉത്തരവ്. ഇതിനായി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. 

Add Zee News as a Preferred Source

Also Read: നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന; മധ്യവയസ്‌കൻ തൃശൂരിൽ അറസ്റ്റിൽ

ലൈസൻസിനായി അടയ്‌ക്കേണ്ടത് പത്ത് ലക്ഷം രൂപയാണ്.  ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമാണ് അനുവദിക്കുക. ലൈസൻസ് ലഭിക്കുന്ന കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ. ഒന്നാം തീയതിയിലും അതുപോലെ സർക്കാർ നിശ്ചയിച്ച മ​റ്റ് ഡ്രൈ ഡേകളിലും മദ്യം നൽകരുത്.

Also Read: ശുക്ര-ശനി സംയോഗം: ഒരു മാസത്തിനുള്ളിൽ ഈ 3 രാശിക്കാരുടെ സമ്പത്തിൽ വൻ വർദ്ധനവ്!

ഒട്ടനവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ലൈസൻസ് ഒന്ന് മാത്രമേ നൽകൂ. മദ്യശാലകൾ കമ്പനികളോട് ചേർന്ന് തന്നെയാകും എന്നാൽ ഇവയ്ക്ക് ഓഫീസുകളിലുമായി ഒരു ബന്ധവും ഉണ്ടാകില്ല ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇവിടെ നിന്നും ഐടി പാർക്കുകളിലെ കമ്പനി ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമല്ലാതെ പുറത്തുനിന്നുള്ള ആർക്കും മദ്യം വിൽക്കരുതെന്നും ചട്ടമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News