ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.  

Ajitha Kumari | Updated: Nov 16, 2019, 12:54 PM IST
ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ചാണ്ടി. 

ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് ആവശ്യമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ശബരിമലയിൽ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് സഹായകരമായ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതെന്നും വിശ്വാസികളുടെ വികാരമെന്താണെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.  

കോൺഗ്രസ് പുനസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് അതില്‍ ഒരു ആശയക്കുഴപ്പമില്ലെന്നും കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എല്ലാവർക്കും സ്വീകാര്യനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.