തിരുവനന്തപുരം: മഴകൊണ്ട് സമ്പന്നമായ സംസ്ഥാനമാണ് കേരളം. പക്ഷെ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് നാം ഒരിറ്റു കുടിവെള്ളത്തിനുവേണ്ടി അലയുന്നതും സാധാരണം. ആവശ്യത്തിന് ജല സ്രോതസ്സിന്റെ കുറവല്ല, ഉള്ളതിനെ വേണ്ടവണ്ണം വിനിയോഗിക്കാത്തതാണ് ഈ പ്രശ്നത്തിനു കാരണം.
ഇപ്പോള്‍ സര്‍ക്കാര്‍ ഇതിനു പരിഹാരവുമായി രംഗത്തെത്തുകയാണ്. ഇനി മുതല്‍ നദിയും തടാകങ്ങളും മലിനപ്പെടുത്തിയാല്‍ കടുത്ത ശിക്ഷ ഉറപ്പ്.
നദിയും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി തടവുശിക്ഷ, മാത്രമല്ല ഒപ്പം പിഴയും അടയ്ക്കണം.
ഈ നിയമം, രാജ്യത്ത് ആദ്യമായി കേരളത്തിൽ ഉടൻ നടപ്പിൽ വരുകയാണ്. ജലവകുപ്പു തയാറാക്കിയ നിയമത്തിന്റെ കരടുരൂപം സർക്കാരിന്റെ പരിഗണനയിലാണ്. ഇനി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനവും ഉണ്ടാവും.
നദീസംരക്ഷണ അതോറിറ്റിയിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുൾപ്പെടെ എല്ലാ നടപടികളും ഈ പുതിയ നിയമത്തിലുണ്ട്.