Kerala Government: ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം, സഹായം തുടരും; ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ

ദുരിതബാധിതർക്കുള്ള ധനസഹായം നിർത്തലാക്കുമെന്നത് ബോധപൂർവമായ വ്യാജപ്രചരണമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Written by - Karthika V | Last Updated : Jan 18, 2026, 07:09 AM IST
  • ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ ഈ സഹായം തുടരാനാണ് സർക്കാർ തീരുമാനം.
  • ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
Kerala Government: ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം, സഹായം തുടരും; ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സർക്കാർ ധനസഹായം തുടരുമെന്ന് മന്ത്രി കെ രാജൻ. പ്രതിമാസം നൽകി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ ഈ സഹായം തുടരാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. നേരത്തെ ഡിസംബർ വരെ സഹായം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇത് അവസാനിപ്പിച്ചതായും റിപ്പോർട്ട് വന്നതോടെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നീട്ടി നൽകുന്നത്.

Add Zee News as a Preferred Source

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ധനസഹായം നിർത്തലാക്കുമെന്നത് ബോധപൂർവമായ വ്യാജപ്രചരണമാണെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിതർക്ക് പ്രതിമാസം 9000 രൂപ നൽകുന്നത് തുടരുമെന്നും, ഇതുസംബന്ധിച്ച ഉത്തരവ് ഈ മാസം തന്നെ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബർ വരെയാണ് നിലവിൽ ഉത്തരവ് ഉണ്ടായിരുന്നത്. ധനസഹായം നിർത്തലാക്കുമെന്ന തരത്തിൽ അനാവശ്യമായ ആശങ്കകൾ വേണ്ട. ഈ ഇനത്തിൽ മാത്രം 15 കോടി രൂപയിലധികം അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ധനസഹായ വിതരണത്തിലോ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലോ ഒരു കുറവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കച്ചവടക്കാർക്ക് പണം ലഭിച്ചില്ല എന്ന പ്രചരണവും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി‌

അതേസമയം മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. കൽപ്പറ്റ ബൈപ്പാസിന് സമീപമുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതുമായ രീതിയിൽ നിർമ്മിക്കുന്ന ഈ ടൗൺഷിപ്പിൽ 410 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News