സ്പ്രിംഗ്ളർ;സർക്കാർ പ്രതിരോധത്തിൽ;ഐ ടി സെക്രട്ടറി രംഗത്തിറങ്ങിയതും സർക്കാരിന് തിരിച്ചടി!

വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാണ്,

Last Updated : Apr 18, 2020, 04:08 PM IST
സ്പ്രിംഗ്ളർ;സർക്കാർ പ്രതിരോധത്തിൽ;ഐ ടി സെക്രട്ടറി രംഗത്തിറങ്ങിയതും സർക്കാരിന് തിരിച്ചടി!

തിരുവനന്തപുരം:വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാണ്,

സര്‍ക്കാരിനെ കടന്നാക്രമിച്ചപ്രതിപക്ഷത്തിന് രാഷ്ട്രീയ നേട്ടമാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഓരോ നടപടിയും,
ഡേറ്റാ ചോര്‍ത്തല്‍ എന്ന ആരോപണം സംസ്ഥാനത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ 
അതിന് തൃപ്തികരമായ മറുപടി നല്‍കുന്നതിന് പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം,ഒടുവില്‍ 
വിശദീകരണവുമായി രംഗത്ത് വന്നതാകട്ടെ ഐടി സെക്രട്ടറിയും ആവിശദീകരണം സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പോന്നതാണ്,

ഐ ടി സെക്രട്ടറി യുടെ വിശദീകരണം ഇങ്ങനെയാണ്,അതില്‍ ഉത്തരവാദിത്തം ഐടി സെക്രട്ടറി എല്‍ക്കുന്നു.
തന്‍റെ വിവേചനാധികാരം ഉപയോഗിച്ചാണ് വിവാദ കമ്പനിയുടെ സേവനം തെരഞ്ഞെടുക്കുന്നതില്‍ തീരുമാനം എടുത്തതെന്ന് ഐടി സെക്രട്ടറി 
എം ശിവശങ്കര്‍ പറഞ്ഞു.സേവനം സൗജന്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നതായും ഐടി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായി എന്ന് അദ്ധേഹം പറഞ്ഞു.ഈ കമ്പനിയെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപെട്ട് നിയമ വകുപ്പിന്‍റെ 
ഉപദേശം തെടണമെന്ന് തോന്നിയില്ല,വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്നോളജിക്കല്‍ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു.
ആ പ്ലാറ്റ്ഫോം ഏതാണെന്ന് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്‍റെ ഉത്തരവാദിത്തം ആണെന്നും അതൊരു പര്‍ച്ചേസ് തീരുമാനം ആണെന്നും 
ഐ ടി സെക്രട്ടറി വിശദീകരിക്കുന്നു.അതില്‍ മാറ്റാരും കൈകടത്തിയിട്ടില്ല എന്ന് ഐടി സെക്രട്ടറി എടുത്തുപറയുന്നുണ്ട്.

രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ അദ്ധേഹം തന്‍റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ 
വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ഇക്കാര്യം പുന:പരിശോധിക്കുമെന്നും വ്യക്തമാക്കി.

അതേസമയം നയപരമായ കാര്യത്തില്‍ ഇടത് മുന്നണി സര്‍ക്കാരില്‍ സെക്രട്ടറിമാര്‍ ഇടപെടുന്നു എന്നതും ഈ സംഭവത്തില്‍ നിന്ന് വ്യക്തമായി.
സര്‍ക്കാരിനെ രക്ഷിക്കാന്‍ ഐടി സെക്രട്ടറി രംഗത്ത് ഇറങ്ങിയതാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.
എന്തായാലും ഐടി സെക്രട്ടറി രംഗത്ത് വന്നതോടെ സ്പ്രിംഗ്ലര്‍ ഇടപാടില്‍ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്.പ്രതിപക്ഷത്തിന് 
പുതിയ ഒരു ആയുധം കൂടി കിട്ടുകയും ചെയ്തു.ഇടത് മുന്നണി സര്‍ക്കാരില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിസഭയെ നോക്ക്കുത്തിയാക്കുന്നു എന്ന് 
അവര്‍ക്ക് ആരോപിക്കാം,എന്തായാലും ഇടത് പക്ഷം നാളിതുവരെ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയം ഇവിടെ ചോദ്യം ചെയ്യപെടുകയാണ്.

അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് അതും ഡേറ്റ ചോര്‍ത്തലുമായി ബന്ധപെട്ട് കേസ് നിലനില്‍ക്കുന്ന കമ്പനി അങ്ങനെയുള്ള കമ്പനി 
ക്ക് ഉദ്യോഗസ്ഥന്‍ മന്ത്രിസഭയെ മറികടന്ന് കരാര്‍ നല്‍കിയെങ്കില്‍ അത് ഇടത് മുന്നണിയില്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകും.
ഇടതുപക്ഷം ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയം ഇവിടെ ചോദ്യം ചെയ്യപെടുന്നു എന്നതുകൊണ്ട്‌ തന്നെ സിപിഎം കേന്ദ്രനേതൃത്വവും 
വിഷയത്തില്‍ ഇടപെട്ടേമതിയാകൂ എന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

Trending News