ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സ്റ്റേ

കൊച്ചി ചെലവന്നൂരില്‍ അനധികൃതമായി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു.

Last Updated : Apr 5, 2018, 04:26 PM IST
ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സ്റ്റേ

കൊച്ചി: ചലച്ചിത്രതാരം ജയസൂര്യ നടത്തിയ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായല്‍ കയ്യേറി ജയസൂര്യ നിര്‍മ്മിച്ച മതില്‍ പൊളിക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊച്ചി ചെലവന്നൂരില്‍ അനധികൃതമായി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്. ബാബുവിന്‍റെ പരാതിയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. 

കായൽ കയ്യേറ്റത്തില്‍ ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. കായല്‍ കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തില്‍ ജയസൂര്യയെ മൂന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും രണ്ടാം പ്രതി ബില്‍ഡിങ് ഇന്‍സ്‌പെക്ടറുമാണ്. 

Trending News