)
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വിദ്യാർത്ഥിയുടെ കുടുംബം. കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്നാണ് കുടുംബം പറയുന്നത്. ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും കുടുംബം വ്യക്തമാക്കി. സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിൽ വിടില്ല എന്നാണ് കുടുംബത്തിന്റെ തീരുമാനം.
കുട്ടിയെ സ്കൂൾ മാറ്റണമെന്നും അടുത്ത പ്രവർത്തി ദിനം സ്കൂളിൽ നിന്നും ടിസി വാങ്ങുമെന്നുമായിരുന്നു നേരത്തെ കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നത്. ഹിജാബ് ധരിച്ചെത്തിയതോടെ കുട്ടിയെ പുറത്തുനിര്‍ത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും തുടര്‍ന്നും ഇതേ സ്കൂളില്‍ മകള്‍ പഠിക്കേണ്ടതില്ലെന്നുമായിരുന്നു പിതാവ് പറഞ്ഞത്. മകളുടെ കൂടെ തീരുമാന പ്രകാരമാണ് സ്കൂള്‍ മാറ്റമെന്നും പുതിയ സ്കൂളില്‍ കുട്ടി പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ ഹിജാബ് ധരിക്കാനുള്ള കുട്ടിയുടെ അവകാശത്തിനൊപ്പമാണ് സര്‍ക്കാര്‍. ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥിക്ക് അനുമതി നല്കാന് നിര്‍ദേശിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയും അനുവദിച്ചില്ല. ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളില്‍ വരാന്‍ അനുവദിക്കണം എന്നായിരുന്നു എഇഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഒപ്പം ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടേത് സിബിഎസ്ഇ സ്കൂളാണെന്നും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഡിഡിഇക്ക് അധികാരമില്ലെന്നുമായിരുന്നു സ്കൂളിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.