സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശികളും തീവ്രവാദികളും തമ്പടിക്കുന്നു

കാല്‍ക്കോടിയോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ഉള്ളതെന്നും ഇവരിലൂടെ സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്ത പലരോഗങ്ങളും തിരികെ എത്തുന്നുവെന്നും സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു.  

Last Updated : Feb 4, 2020, 07:22 AM IST
  • കാല്‍ക്കോടിയോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ഉള്ളതെന്നും ഇവരിലൂടെ സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്ത പലരോഗങ്ങളും തിരികെ എത്തുന്നുവെന്നും സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു.
സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശികളും തീവ്രവാദികളും തമ്പടിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ബംഗ്ലാദേശികളും തീവ്രവാദികളും തമ്പടിക്കുന്നുവെന്ന് സ്ഥിരീകരിച്ച് പിണറായി സര്‍ക്കാര്‍.

കാല്‍ക്കോടിയോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ഉള്ളതെന്നും ഇവരിലൂടെ സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്ത പലരോഗങ്ങളും തിരികെ എത്തുന്നുവെന്നും സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു.

മാത്രമല്ല അക്രമസംഭവങ്ങള്‍ പെരുകുന്നുവെന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം സംസ്ഥാനത്തെ തൊഴിലില്ലായ്മ ദേശീയ നിരക്കിനേക്കാള്‍ മൂന്നിരട്ടിയാക്കിയെന്ന്‍ തൊഴിലാളി ക്ഷേമം സംബന്ധിച്ചുള്ള നിയമസഭാ സബ്ജക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

പശ്ചിമബംഗാള്‍, ഒഡിഷ, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല ബംഗ്ലാദേശ് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.

എറണാകുളം ജില്ലയിലെ മൂര്‍ഷിദാബാദ് ഇവരുടെ പ്രധാന കുടിയേറ്റ ഇടനാഴിയായി മാറിയിട്ടുണ്ട്. ഇവരുടെ ആധിക്യം സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്ത പല പകര്‍ച്ച വ്യാധികളെയും തിരികെ എത്തിക്കുന്നുവെന്നും  അക്രമങ്ങള്‍ പെരുകുന്നുവെന്നും ഇത് സാമൂഹിക വിപത്താണ് എന്ന് തുടങ്ങിയ ആശങ്ക സമൂഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ കണക്കനുസരിച്ച് ഇവരുടെ എണ്ണം 25 ലക്ഷം കവിയുമെന്നാണ്.  എന്നാല്‍ ഇവിടെ എത്തുന്നവരുടെയും തിരികെ പോകുന്നവരുടെയും  കൃത്യമായ കണ‎ക്കില്ല. 

ഈ കണക്ക് ആവശ്യമാണെന്ന് സബ്ജക്ട് കമ്മറ്റി വിലയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ആവാസ് ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി വഴി ഇവരുടെ വിവരശേഖരണവും രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനാകും.

ആഭ്യന്തരം, ആരോഗ്യം , തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ക്ക് ആവശ്യമായ വിവരങ്ങളും ശേഖരിക്കണമെന്നും  അവരുടെ സംസ്ഥാനങ്ങളിലെ തൊഴില്‍ അല്ലെങ്കില്‍ പോലീസ് വകുപ്പുകളില്‍ നിന്നുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യിക്കണമെന്നും  ഇതുവഴി കുറ്റവാളികളെ ഒഴിവാക്കാനും തീവ്രവാദികള്‍ കടന്നുവരുന്നത് തടയാനുമാകും.

കൂടാതെ ഇവര്‍ക്ക് ആധാര്‍കാര്‍ഡിന്‍റെ മാതൃകയില്‍ ചിപ്പതിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.  അതില്‍ തിരിച്ചറിയല്‍ നമ്പര്‍, ക്യുആര്‍കോഡ് എന്നിവ ഉണ്ടാകണം.

മത്രമല്ല ഇവര്‍ വരുന്നതും തിരികെ പോകുന്നതും വാര്‍ഡ് മെമ്പര്‍ അറിയണം. ഇതിനായി ജനപ്രതിനിധികള്‍, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രത്യേക സെല്‍ രൂപീകരിക്കണം. 

ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രം തൊഴില്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. അക്രമങ്ങളും ലഹരിമരുന്നിന്‍റെ ഉപയോഗവും തടയാന്‍ ഫലപ്രദമായി ഇടപെടണം. 

ആവാസ്   പദ്ധതിയില്‍ 2019 നവംബര്‍ അഞ്ച് വരെ 467765 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനായ സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയിലാണ് ഈ റിപ്പോർട്ട്. 

Trending News