Kerala Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല

Kerala Latest Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്ന അവസരത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Feb 16, 2026, 08:14 AM IST
  • സംസ്ഥാനത്ത് ദിനംപ്രതി ചൂട് കടുക്കുന്നു
  • ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല
  • ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്
Kerala Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി ചൂട് കടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

Also Read: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: കൂടുതൽ പ്രതികളെ ഇഡി ചോദ്യംചെയ്യും; കൽപേഷും ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകും

എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്.  ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

നാളെയും മറ്റന്നാളും തെ ക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

Also Read: മേട രാശിക്കാർക്ക് ചെലവുകൾ ഏറും; മകര രാശിക്കാർക്ക് നല്ല ദിനം

ചൂട് കടുക്കുന്ന ഈ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.  എന്തൊക്കെയെന്ന് അറിയാം...

  • രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള സമയത്ത് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. 
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
  • പകൽ സമയത്ത് നിർജ്ജലീകരണമുണ്ടാക്കുന്ന കാപ്പി, ചായ, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സുകൾ തുടങ്ങിയവ ഒഴിവാക്കുക
  • പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക, പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • ഈ സമയം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
  • കെട്ടിടങ്ങൾ മാർക്കറ്റുകൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്
  • വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കുക. 
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും.
  • ഇരുരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ച സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക
  • നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News