CPM Leader MA Baby: യെച്ചൂരിയുടെ പിൻ​ഗാമിയായി ബേബി; സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും

MA Baby CPM General Secretary: 16 അംഗ പിബിയിൽ അഞ്ചുപേർ എംഎ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു.

Written by - Zee Malayalam News Desk | Last Updated : Apr 6, 2025, 10:53 AM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ പൊളിറ്റ് ബ്യൂറോയിൽ തുടരും
  • പികെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും പ്രായപരിധി ഇളവോടെ കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണ് വിവരം
CPM Leader MA Baby: യെച്ചൂരിയുടെ പിൻ​ഗാമിയായി ബേബി; സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും

സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പൊളിറ്റ് ബ്യൂറോയിൽ തുടരും.

Add Zee News as a Preferred Source

16 അംഗ പിബിയിൽ അഞ്ചുപേർ എംഎ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പികെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും പ്രായപരിധി ഇളവോടെ കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണ് വിവരം.

പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ മാത്രം പേരാണ് നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ, ബംഗാളിൽ നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം എന്നിവരാണ് എംഎ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News