Kerala Local Body By Election: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് തിരിച്ചടി, 3 പഞ്ചായത്തുകൾ തിരിച്ച് പിടിച്ച് യുഡിഎഫ്

Kerala Local Body By Election: യു‍ഡിഎഫ് 17 സീറ്റുകളും എൽഡിഎഫ് 11 സീറ്റുകളും ബിജെപി മൂന്ന് സീറ്റുകളും നേടി. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2024, 01:03 PM IST
  • തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തിരിച്ചടി
  • നാട്ടിക, കരിമണ്ണൂർ, തച്ചൻപാറ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു
Kerala Local Body By Election: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന്  തിരിച്ചടി, 3 പഞ്ചായത്തുകൾ തിരിച്ച് പിടിച്ച് യുഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തിരിച്ചടി. യു‍ഡിഎഫ് 17 സീറ്റുകളും എൽഡിഎഫ് 11 സീറ്റുകളും ബിജെപി മൂന്ന് സീറ്റുകളും നേടി. 

തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചൻപാറ പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 

31 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 

തിരുവനന്തപുരം

വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോഡ് വാ‍ർഡ് ബിജെപിയിലെ അഖില മനോജ് 130 വോട്ടുകള്‍ക്ക് നിലനി‍ർത്തി. 

കൊല്ലം

ഏരൂർ ഗ്രാമപഞ്ചായത്ത് 17 വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. 

പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് കോൺ​ഗ്രസിൽ നിന്ന് പിടിച്ചെടുത്തു. കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തായി.

ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.

തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. 

കുന്നത്തൂരിലെ തെക്കേമുറി വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ തുളസി 164 വോട്ടുകൾക്ക് വിജയിച്ചു. 

പത്തനംതിട്ട

എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് പിടിച്ചെടുത്തു.

നിരണം ഏഴാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 

കോന്നി അരുവാപ്പുലം പഞ്ചായത്ത്  12 വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ്‌ വിജയിച്ചു. 

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 

പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷൻ യുഡിഎഫ് സ്ഥാനാ‍ർത്ഥി ശരത് മോഹൻ സീറ്റ് 245 വോട്ടുകൾക്ക് നിലനിർത്തി.  

ആലപ്പുഴ

പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. 

ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാര്‍ഡില്‍ സിപിഎം വിജയിച്ചു. സിപിഎം സിറ്റിങ് സീറ്റാണിത്. സിപിഎമ്മിലെ അരുണ്‍ദേവ് 1911 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കോട്ടയം

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. 

ഈരാറ്റുപേട്ട നഗരസഭ 16 വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റുബീന നാസർ  101 വോട്ടിന് വിജയിച്ചു.  

ഇടുക്കി

കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എൻ ദിലീപ് കുമാ‍ർ 177 വോട്ടുകൾക്ക് വിജയിച്ചു.

ഇടുക്കി ബ്ലോക്ക്‌  കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു.  

തൃശ്ശൂർ

നാട്ടികയിൽ ഒമ്പതാം വാ‍ർഡ് യുഡിഎഫ് പിടിച്ചെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. 

ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. 

കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു. 

 പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.

ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചു.

കൊടുവായൂർ പഞ്ചായത്തിലെ കോളോട്ട് സി.പി.എം നിലനിർത്തി. സി.പി.എമ്മിലെ എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

മലപ്പുറം

ആലങ്കോട്  പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്.  

തൃക്കലങ്ങോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 550 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിലെ ലൈല ജലീല്‍ വിജയിച്ചു.

മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വിബിനെ പരാജയപ്പെടുത്തി.

കോഴിക്കോട്

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്  വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്.

കണ്ണൂർ

കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും എൽഡിഎഫ് നിലനിർത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 

മാടായി പഞ്ചായത്ത്‌ ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി. മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News