തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നടക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മോക്ക് പോളിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആദ്യ മണിക്കൂറുകളിൽ തന്നെ ശ്രദ്ധേയമായ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ജനവിധി.
കോർപ്പറേഷനുകൾ: 3
മുൻസിപ്പാലിറ്റികൾ: 39
ജില്ലാ പഞ്ചായത്തുകൾ: 7
ബ്ലോക്ക് പഞ്ചായത്തുകൾ: 75
ഗ്രാമപഞ്ചായത്തുകൾ: 471
പോളിങ് ശതമാനം (എട്ട് മണിവരെ)
തിരുവനന്തപുരം- 7.5%
കൊല്ലം- 7.5%
പത്തനംതിട്ട- 8%
ആലപ്പുഴ- 8%
കോട്ടയം- 8%
ഇടുക്കി- 7%
എറണാകുളം- 8.5%
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









