തോമസ് ചാണ്ടിയ്ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കൈയ്യേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദാണ് ഹൈക്കോടതിയെ സമീപിച്ചത്.

Last Updated : Oct 10, 2017, 09:02 AM IST
തോമസ് ചാണ്ടിയ്ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കൈയ്യേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൈയ്യേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയാണ് ഹര്‍ജിക്കാരന്‍റെ ആവശ്യങ്ങള്‍. റവന്യൂ വകുപ്പിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. പരാതി നല്‍കിയതിന് പൊലീസിനെ ഉപയോഗിച്ച് മന്ത്രി ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Trending News