ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതയിലെ തകർച്ച സംബന്ധിച്ച് കൂടുതൽ നടപടികളെടുത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നടപടിയുടെ ബാഗമായി എൻഎച്ച്എഐ സൈറ്റ് എഞ്ചിനിയറെ പിരിച്ചുവിടുകയും പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്യുകയും ചെയ്തു. കൂടാതെ റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഡോ. അനിൽ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ.
അതേസമയം റോഡ് നിർമ്മാണത്തിനായി കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വിയോഡക്ട് നിർമ്മിക്കണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളം പോകാനുള്ള സംവിധാനമാണ് വിയോഡക്ട്. മണ്ണിട്ട് ഉയർത്തിയ പാതയായതിനാൽ റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ അതിനില്ലായിരുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









