തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 77.81. മുൻ വർഷം 78.69 ആയിരുന്നു വിജയശതമാനം. സയൻസ് ഗ്രൂപ്പ് 83.25 ശതമാനം. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് 69.16 ശതമാനം. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനം വിജയം. സർക്കാർ സ്കൂളുകളിൽ 75.91 ശതമാനം വിജയം.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 30,145 പേരാണ്. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ. വിജയശതമാനം കുറവ് കാസർകോട് ജില്ലയിൽ. 68.44 ശതമാനം ആൺകുട്ടികളും 86.65 ശതമാനം പെൺകുട്ടികളും വിജയിച്ചു.
പരീക്ഷ എഴുതിയത് 3,70,642 കുട്ടികളാണ്. ഇവരിൽ 2,88,394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ്, എന്നിവയ്ക്ക് ഇന്ന് മുതൽ അപേക്ഷിക്കാനാകും. പുനർമൂല്യനിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് ഒരു പേപ്പറിന് ഫീസ് നൽകേണ്ടത്.
ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഉപരിപഠനത്തിന് 2,88,394 വിദ്യാർത്ഥികൾ അർഹരായി. 41 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്ക് ലഭിച്ചത്. ജൂണ്‍ 21 മുതല്‍ 27 വരെയാണ് സേ പരീക്ഷ നടത്തുക. 90 നും 100 നും ഇടയിൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് എ പ്ലസ് ലഭിക്കുക.
80–89 മാർക്ക് നേടുന്നവർക്ക് എ ഗ്രേഡ് ലഭിക്കും. 70–79 മാർക്ക് നേടുന്നവർക്ക് B പ്ലസും 60–69 മാർക്ക് നേടുന്നവർക്ക് ബി ഗ്രേഡും ലഭിക്കും. 50–59 മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് C പ്ലസും 40–49 മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സി ഗ്രേഡും ലഭിക്കും. 30-39 മാർക്കിന് ഇടയിൽ സ്കോർ ചെയ്യുന്നവർക്ക് ഡി പ്ലസ് ഗ്രേഡ് ആയിരിക്കും ലഭിക്കുക.
ഏറ്റവും കുറഞ്ഞ പാസിംഗ് ഗ്രേഡാണ് ഡി പ്ലസ്. മുപ്പതിൽ താഴെയുള്ള സ്കോർ ഡി അല്ലെങ്കിൽ ഇ ആയിരിക്കും. ഇവർ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടില്ല. ആദ്യ ശ്രമത്തിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 21 മുതല്‍ 27 വരെയാണ് സേ പരീക്ഷ നടക്കുക.
ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാം
www.results.hse.kerala.gov.in
www.prd.kerala.gov.in
https://results.digilocker.gov.in/
www.results.kite.kerala.gov.in
ഈ മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാം
SAPHALAM 2025
iExaMS - Kerala
PRD Live
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









