തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം. മാർച്ച് ആറുമുതൽ 29 വരെയായിരുന്നു പ്ലസ് വൺ പരീക്ഷ നടന്നത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാലാണ് ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനും പിന്നീട് ഇംപ്രൂവ്‌മെന്റിനും അവസരമുണ്ട്.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകുക.
ക്യാപ്ച കോഡ് നൽകുക.
പരീക്ഷാ ഫലം ലഭ്യമാകും
തുടരാവശ്യങ്ങൾക്കായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









