Kerala Plus Two SAY Exam 2025 Application: പ്ലസ് ടു സേ പരീക്ഷയ്ക്ക് അപേക്ഷിച്ചോ? ഇന്നുകൂടിയേ അവസരമുള്ളൂ

Kerala Plus Two SAY Exam 2025 Application: പ്ലസ്ടു സേ പരീക്ഷകൾ ജൂൺ മാസം 23 മുതൽ 27 വരെയാണ് നടത്തുന്നത്  

Written by - Vishnupriya S | Last Updated : May 27, 2025, 10:59 AM IST
  • ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും അപേക്ഷിക്കാം.
  • എന്നാൽ ഒരു വിഷയത്തിൽ മാത്രമേ ഇവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകൂ.
  • ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതിയും ഇന്നാണ്
Kerala Plus Two SAY Exam 2025 Application: പ്ലസ് ടു സേ പരീക്ഷയ്ക്ക് അപേക്ഷിച്ചോ? ഇന്നുകൂടിയേ അവസരമുള്ളൂ

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്തവർക്കുള്ള സേവ് എ ഇയർ(സേ) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇന്നുകൂടിയേ അവസരമുള്ളു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനദിനമാണ് ഇന്ന്(27 മെയ്). ജൂൺ മാസം 23 മുതൽ 27 വരെയാണ് സേ പരീക്ഷ നടക്കുക. പരീക്ഷാ ഫീസ് പിഴകൂടാതെ അടച്ച് അപേക്ഷിക്കാനുള്ള അവസാന തീയതിയാണിന്ന്. എന്നാൽ 600 രൂപ പിഴയോടെ 29 വരെയും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 

Add Zee News as a Preferred Source

പ്ലസ്ടു പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡ് എങ്കിലും നേടാത്ത എല്ലാ വിഷയങ്ങൾക്കും വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അതേസമയം, ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും അപേക്ഷിക്കാം. എന്നാൽ ഒരു വിഷയത്തിൽ മാത്രമേ ഇവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകൂ. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതിയും ഇന്നാണ്. ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 23 മുതൽ 27 വരെയുമാണ് നടത്തുക. 

സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും അതാത് സ്കൂളുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സേ പരീക്ഷയ്ക്ക് പ്രാക്ടിക്കൽ ഇല്ലാത്ത വിഷയത്തിന് 150 രൂപയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൽക്ക് 175 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയുമാണ് പരീക്ഷാ ഫീസ്. എന്നാൽ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയുമാണ് ഫീസ്. സേ പരീക്ഷയുടെ ടൈംടേബിൾ dhsekerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News