close

News WrapGet Handpicked Stories from our editors directly to your mailbox

പ്രശസ്ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു

കഥയില്ലാത്തവന്‍റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

Updated: Oct 9, 2018, 10:30 AM IST
പ്രശസ്ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു

പ്രശസ്‌ത കവി എം.എന്‍. പാലൂര്‍ (പാഴൂര്‍ മാധവന്‍ നമ്പൂതിരി) അന്തരിച്ചു. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട്ട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. 

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ആശാന്‍ കവിതാപുരസ്‌കാരവും നേടിയിട്ടുണ്ട്. കഥയില്ലാത്തവന്‍റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

തീര്‍ഥയാത്ര, ഭംഗിയും അഭംഗിയും, സംഗമ സംഗീതം, പച്ചമാങ്ങ, സര്‍ഗധാര, പേടിത്തൊണ്ടന്‍, കലികാലം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ, സംസ്‌കൃതവും പിന്നീട് കഥകളിയും അഭ്യസിച്ചു.  

ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ല്‍ ഗ്രൗണ്ട് സപ്പോർട്ടി൦ഗ് ഡിവിഷനിൽ സീനിയർ ഓപ്പറേറ്റായി വിരമിച്ചു.