തീവ്രവാദികളുടേയും അഴിമതിക്കാരുടേയും സങ്കേതമായി പോലീസ് മാറി-ബിജെപി

പോലീസ് ഫോഴ്സിലെ അഴിമതിയെക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി.പോലീസ് സേനയെ നവീകരിക്കാനുള്ള പണം വകമാറ്റിയതിനെക്കുറിച്ചും  വെടിയുണ്ടകളും, റൈഫിളുകളും കാണാത്തതിനെക്കുറിച്ചും അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി ആവശ്യപെട്ടു.

Last Updated : Feb 12, 2020, 08:07 PM IST
  • തീവ്രവാദികളുടേയും അഴിമതിക്കാരുടേയും സങ്കേതമായി പോലീസ് മാറിയിട്ടും മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.സി എ ജിയുടെ റിപ്പോർട്ട് മുക്കിവെയ്ക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ശക്തമായ നിയമ പോരാട്ടവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്‌ പറഞ്ഞു.
തീവ്രവാദികളുടേയും അഴിമതിക്കാരുടേയും സങ്കേതമായി പോലീസ് മാറി-ബിജെപി

തിരുവനന്തപുരം:പോലീസ് ഫോഴ്സിലെ അഴിമതിയെക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി.പോലീസ് സേനയെ നവീകരിക്കാനുള്ള പണം വകമാറ്റിയതിനെക്കുറിച്ചും  വെടിയുണ്ടകളും, റൈഫിളുകളും കാണാത്തതിനെക്കുറിച്ചും അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി ആവശ്യപെട്ടു.

ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.തീവ്രവാദികളുടേയും അഴിമതിക്കാരുടേയും സങ്കേതമായി പോലീസ് മാറിയിട്ടും മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.സി എ ജിയുടെ റിപ്പോർട്ട് മുക്കിവെയ്ക്കുന്നതിനാണ്  മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ശക്തമായ നിയമ പോരാട്ടവുമായി ബിജെപി  മുന്നോട്ട് പോകുമെന്ന് ഡി ജി പി  ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്‌ പറഞ്ഞു.

മാർച്ചിൽ ബിജെപി നേതാക്കളായ എംആർ ഗോപൻ ,ആർ എസ് രാജീവ് ,കരമന അജിത് ,വലിയശാല ബിന്ദു എന്നിവർ സംസാരിച്ചു .വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് രാകേന്ദു.സി എസ് ചന്ദ്രികരൺ, RC ബീന,രാജാജി നഗർ മഹേഷ്, കരമന പ്രവീൺ, നന്ദു എന്നിവർ നേതൃത്വം നൽകി. ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി  പ്രവർത്തകർ ഡി ജി പി യുടേയും  മുഖ്യമന്ത്രിയുടേയും കോലം കത്തിച്ചു.

Trending News