കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമെന്ന് ലോക്‌നാഥ് ബെഹ്‌റ

കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമാണ് എങ്കിലും കേസന്വേഷണം കേരളാ പൊലീസിന് അ​​​സാ​​​ധ്യ​​​മ​​​ല്ലെ​​​ന്ന് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​ഹ്റ. 

Sheeba George | Updated: Oct 13, 2019, 11:11 AM IST
കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക൦ വിചാരിച്ചതിലും സങ്കീര്‍ണമാണ് എങ്കിലും കേസന്വേഷണം കേരളാ പൊലീസിന് അ​​​സാ​​​ധ്യ​​​മ​​​ല്ലെ​​​ന്ന് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​ഹ്റ. 

കൂടത്തായി കേസന്വേഷണം കേരള പൊലീസിന് വലിയ വെല്ലുവിളിയാണ്, എങ്കിലും ഇതുവരെയുള്ള കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടത്തായിലെത്തി പൊന്നമറ്റം വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പ​​​ഴ​​​ക്ക​​​മു​​​ള്ള കേ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു തികച്ചും ശാസ്ത്രീയമായ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ ഈ ​​കേ​​​സ് പോ​​​ലീ​​​സ് തെ​​​ളി​​​യി​​​ക്കു​​​ക​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും അദ്ദേഹം പറഞ്ഞു.

മി​​​ടു​​​ക്ക​​​രും പ്ര​​​ഗ​​​ത്ഭ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ജോ​​​ളി ന​​​ല്‍​കി​​​യ മൊ​​​ഴി മാ​​​ത്ര​​​മേ ഇ​​​പ്പോ​​​ള്‍ പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ലു​​​ള്ളൂ. ഇ​​​തി​​​നു ബ​​​ലം കി​​​ട്ടു​​​ന്ന​​​തി​​​നു ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ദ​​​ഗ്ധ​​​രു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. പ​​​ല​​​വ​​​ഴി​​​യാ​​​യി ഒ​​​ഴു​​​കു​​​ന്ന പു​​​ഴ പോ​​​ലെ​​​യാ​​​ണ് കേ​​​സ​​​ന്വേ​​​ഷ​​​ണം. അ​​​തു​​​കൊ​​​ണ്ടു കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ശ്ര​​​മ​​​വും ജാ​​​ഗ്ര​​​ത​​​യും അ​​നി​​വാ​​ര്യ​​മാ​​ണ്. തെ​​​ളി​​​വു​ ശേ​​​ഖ​​​ര​​ണം ക്ലേ​​ശ​​ക​​ര​​മാ​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഫോ​​​റ​​​ന്‍​സി​​​ക്ക് പ​​​രി​​​ശോ​​​ധന​​​യി​​​ലാ​​​ണ് പ്ര​​​തീ​​​ക്ഷ. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ വി​​​ദേ​​​ശ​​​ത്ത് ഫോ​​​റ​​​ന്‍​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
ആറ് സംഘങ്ങള്‍ തുടരന്വേഷണം നടത്തും. ഇതുകൂടാതെ അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കേരള പൊലീസിലെ ഏറ്റവും സമര്‍ത്ഥരായ ഉദ്യോഗസ്ഥരായിരിക്കും നിയമിക്കുക. കൂടുതല്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താന്‍ ശ്രമിക്കുമെന്നും വിഷാംശം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

വി​​​ദേ​​​ശ​​ത്തെ പ​​​രി​​​ശോ​​​ധ​​​ന ഫലം ഇ​​​ന്ത്യ​​​യി​​​ലെ കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ക്കു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യേ ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും നേ​​​ര​​​ത്തേ​​​യും താ​​​ന്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ വി​​​ദേ​​​ശ​ ലാ​​ബു​​ക​​ളി​​ല്‍ സാമ്പിളു​​ക​​ള്‍ പ​​​രി​​​ശോ​​​ധി​​പ്പി​​ച്ചി​​ട്ടു​​​ണ്ടെ​​​ന്നും ഡി​​​ജി​​​പി അ​​റി​​യി​​ച്ചു.