പിആര്‍ വര്‍ക്ക്‌;മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ പ്രതിപക്ഷത്തിന് എങ്ങനെ കഴിയും..?

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ഉന്നയിക്കുന്ന വലിയ ആക്ഷേപമാണ് പിആര്‍ വര്‍ക്ക് ചെയ്യുന്നു എന്നത്.

Last Updated : Jun 24, 2020, 08:22 AM IST
പിആര്‍ വര്‍ക്ക്‌;മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ പ്രതിപക്ഷത്തിന് എങ്ങനെ കഴിയും..?

തിരുവനന്തപുരം:സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ഉന്നയിക്കുന്ന വലിയ ആക്ഷേപമാണ് പിആര്‍ വര്‍ക്ക് ചെയ്യുന്നു എന്നത്.

മുഖ്യമന്ത്രിയുടെ കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനം,അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കേരളത്തിലെ കൊറോണ പ്രതിരോധത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍,
ആരോഗ്യമന്ത്രിയെ ക്കുറിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അങ്ങനെയെല്ലാം സര്‍ക്കാരിന് വേണ്ടി പിആര്‍ ഏജന്‍സി ചെയ്യുന്ന പണിയാണെന്ന്
പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയും മറ്റും ആരോപണം ഉന്നയിച്ചിരുന്നു,

എന്നാല്‍ അതേപ്രതിപക്ഷവും പിആര്‍ കമ്പനികളുമായി സഹകരിക്കുന്നു എന്നാണ് വിവരം,സംസ്ഥാനത്തെ കോണ്‍ഗ്രെസ്സുകാര്‍ക്ക് ഏറെ പരിചയം ഇല്ലാത്ത 
ഈ മേഖലയിലേക്ക് മുംബെയില്‍ നിന്നുള്ള കമ്പനികളാണ് കടന്ന് വന്നത്.

പ്രതിപക്ഷ നേതാവിനെ സമീപിച്ച മുംബെ ആസ്ഥാനമായുള്ള പിആര്‍ കമ്പനി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തുകയും തങ്ങളുടെ പ്രവര്‍ത്തന രീതി അദ്ധേഹത്തെ ധരിപ്പിച്ചതായാണ് 
വിവരം,ലോക്ക് ഡൌണ്‍ തിരിച്ചടിയായെങ്കിലും ഇപ്പോള്‍ അവരുടെ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്.

ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളുമായും പിആര്‍ കമ്പനികള്‍ ബന്ധപെട്ടതായാണ് വിവരം,മാധ്യമ സ്ഥാപനങ്ങളുടെ പിന്തുണ നേടുന്നതിനാണ് 
പിആര്‍ കമ്പനികള്‍ ശ്രമിക്കുന്നത്.

Also Read:കോവിഡ് പ്രതിരോധം; ലോകത്തിന്‍റെ നെറുകയില്‍ കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചര്‍....!!

ഘട്ടം ഘട്ടമായി നടത്തുന്ന പ്രവര്‍ത്തനത്തില്‍ വാര്‍ത്തകളുടെ അജണ്ട,വാര്‍ത്തകളുടെ സ്വഭാവം ഇതൊക്കെ ഈ കമ്പനികള്‍ അവരുടെ കക്ഷികള്‍ക്ക് 
വേണ്ടി നിശ്ചയിക്കും.

അതേസമയം കോണ്‍ഗ്രസ്‌ അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനായി ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനം തുടങ്ങിയതായും ഇതിന് 
മുംബൈയില്‍ നിന്നുള്ള പിആര്‍ കമ്പനിയുടെ പിന്തുണയുണ്ടെന്നും ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ അടക്കം പറയുന്നുണ്ട്.

Also Read:സ്കൂള്‍ ഉച്ചഭക്ഷണ കിറ്റ്;ജൂലൈ ആദ്യവാരം വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി

അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ആരാകണം തെരഞ്ഞെടുപ്പില്‍ നയിക്കേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്ന തരത്തില്‍ 
ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ സമയമാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 
അവകാശവാദം ഉന്നയിക്കുന്നതിനുള്ള സാധ്യത കോണ്‍ഗ്രസ്‌ നേതൃത്വം തള്ളിക്കളയുന്നില്ല.എന്തായാലും പിആര്‍ ഏജന്‍സിയെ പണി ഏല്‍പ്പിച്ചുകൊണ്ട് 
ശക്തമായി കളത്തില്‍ ഇറങ്ങുന്നതിനാണ് പ്രതിപക്ഷ നേതാവ് നീക്കം നടത്തുന്നതെന്നാണ് വിവരം.

Trending News