)
ഇന്ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തി. ട്രാൻസ്പോർട്ട് കമ്മീഷണറുമായുള്ള ചർച്ചയിൽ ഒരു ധാരണയിലെത്താൻ കഴിയാതെ വന്നതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ 13 വർഷമായി ഒരു രൂപയായി നിശ്ചയിച്ചിട്ടുള്ള വിദ്യാർത്ഥി കൺസഷൻ നിരക്കുകൾ പരിഷ്കരിക്കുക, പെർമിറ്റുകൾ വേഗത്തിൽ പുതുക്കുക, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ ഓർഡിനറി ബസുകളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശം പിൻവലിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കൽ ഒഴിവാക്കുക എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകൾ പണിമുടക്ക് നടപ്പിലാക്കിയത്. വരും ആഴ്ചകളിൽ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.