തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്.
ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേയ്ക്ക് കടന്ന സന്ദര്‍ഭത്തിലാണ് ഇത്. സ്വകാര്യ ബസ് ഉടമകളുമായി യുദ്ധ പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ അതിനുള്ള സാഹചര്യം ബസ് ഉടമകള്‍ ഒരുക്കരുത് എന്നും മന്ത്രി പറഞ്ഞു.
അതുകൂടാതെ, ജനങ്ങളുടെ ബുദ്ധിമുട്ട് ബസ് ഉടമകള്‍ മനസിലാക്കി സമരത്തില്‍ നിന്ന് പിന്മാറണം. ബസുകള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
അതേസമയം, ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
വിദ്യാര്‍ഥികളുടെ മിനിമം നിരക്കിനെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം തുടരുന്നത്. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ ബസുടമകള്‍ തമ്മില്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയത് സമരക്കാര്ക്കിടയിലെതന്നെ അനൈക്യം തുറന്നു കാട്ടുന്നുണ്ട്.
അതേസമയം, യാത്രാ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.